അട്ടപ്പാടി മധുവധക്കേസ്: പതിമൂന്ന് പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവ് , ഒരു ലക്ഷം രൂപ പിഴ


അട്ടപ്പാടി മധുവധക്കേസിലെ പതിമൂന്ന് പ്രതികളെ മണ്ണാര്‍ക്കാട് സെപ്ഷ്യല്‍ കോടതി എഴുവര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും വിധിച്ചു. ഒന്നാം പ്രതിക്ക് തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയും മറ്റുളളവര്‍ ഒരുലക്ഷത്തി അയ്യായിരം രൂപയും പിഴ അടക്കണം. പതിമൂന്നാം പ്രതി മൂ്‌നീര്‍ തന്റെ ശിക്ഷയായ മൂന്നുമാസം എന്നത് നേരത്തെ തന്നെ അനുഭവിച്ചുകഴിഞ്ഞിരുന്നു അത് കൊണ്ട് ഇയാള്‍ക്ക ഫലത്തില്‍ ശിക്ഷയുണ്ടാകില്ല.
500 രൂപ പിഴയൊടുക്കി പോകാം.ഐ പി സി 304,352 143 പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമം തടയുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
2018 ഫെബ്രുവരി 22നായിരുന്നു അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനെ സാധാനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് കാട്ടില്‍ നിന്നും പിടിച്ചു കൊണ്ടുവരികയും ആള്‍കൂട്ടവിചാരണ നടത്തി തല്ലിക്കൊല്ലുകയും ചെയ്തത്്. അഗളി പൊലീസ് കേസ് അന്വേഷിച്ച് മെയ് 31ന് കോടതിയില്‍ കുറ്റപത്രം നല്‍കി. 2022 മാര്‍ച്ച് 17ന് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു.
ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറ് മാറി. സാക്ഷികളുടെ കൂറു മാറ്റം വലിയ വിവാദം വിളിച്ചു വരുത്തിയിരുന്നു. ഇതില്‍ മധുവിന്റെ ബന്ധുവടക്കം ഉള്‍പ്പെടുന്നു. പീന്നീട് കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കേസ് നടത്തുന്ന സര്‍ക്കാര്‍ വക്കീലിന് ഫീസ് പോലും കൊടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന വ്യാപകമായ ആശങ്കയും ഉണ്ടായിരുന്നു.ഇതിനെയെല്ലാം മറികടന്നാണ് പതിനാല് പേര്‍കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.