ട്രെയിനിൽ പെട്രൊളൊഴിച്ച് തീകൊളുത്തിയ സംഭവം : അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകണം.


പരപ്പനങ്ങാടി: എക്സിക്യൂട്ടീവ് എക്സ് പ്രസ് ട്രെയിനിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ നേരെ അക്രമി പെട്രൊളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ യാത്രക്കാരായ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപയും ഗുരുതരമായി പരിക്കേറ്റ കുടുംബത്തിന് 50 ലക്ഷം രൂപയും നിസാര പരിക്കേറ്റ കുടുംബത്തിന് 25 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) മലപ്പുറം ജില്ലാ അടിയന്തിര ഭാരവാഹികളുടെ യോഗം കേന്ദ്ര സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
ആർ.പി.എഫും കേരള പോലീസും ട്രയിൻ യാത്രക്കാരുടെ സുരക്ഷിതത്തിന് നിയോഗിച്ചിട്ടും രണ്ടു കുപ്പി പെട്രോളുമായി അക്രമി ട്രയിനിൽ യാത്ര ചെയ്ത് യാത്രക്കാരെ ആക്രമിക്കുകയും ട്രയിനിന് തീയിട്ടതിലും റെയിൽവെയുടെ ഭാഗത്ത് അനാസ്ഥ ഉണ്ടായിട്ടുണ്ട്.
അതുകൊണ്ടു തന്നെ ട്രയിനിൽ കൂടുതൽ സംരക്ഷണ സേനയെ നിയോഗിക്കണമെന്നും എല്ലാ റെയിൽവെ സ്റ്റേഷനിലും സി.സി,ടി.വി. കാമറ സ്ഥാപിക്കണമെന്നും മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എ.പി.അബ്ദുൾ സമദ് അധ്യക്ഷം വഹിച്ചു.ജെ.എ. ബീന, കബീർ കഴുങ്ങിലപ്പടി, ബാവ ക്ലാരി, അബ്ദുറഹീം പൂക്കത്ത്, എം.സി.അറഫാത്ത് പാറപ്പുറം ,സി.സൈനബ, നിയാസ് അഞ്ചപ്പുര സം സാരിച്ചു.