NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 കാരിയെ മഞ്ചേരിയിലെ പാര്‍ക്കില്‍ കൊണ്ടു പോയി പീഡിപ്പിച്ചു, യുവാവ് റിമാന്റില്‍

പ്രതീകാത്മക ചിത്രം

മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മഞ്ചേരിയിലെ പാര്‍ക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത അരീക്കോട് വിളയില്‍ ചെറിയപറമ്പ് കരിമ്പനക്കല്‍ മൂത്തേടത്ത് മുഹമ്മദ് റബീഹ് (23)നെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി റിമാന്റ് ചെയ്തത്. ഇയാളെ മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്കയച്ചു.

കഴിഞ്ഞ മാര്‍ച്ച് 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്‍സ്റ്റഗ്രമിലൂടെയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച് പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെത്തിയ യുവാവ് സ്‌കൂട്ടറില്‍ പതിനേഴ്കാരിയെ മഞ്ചേരിയിലുള്ള ചെരണി ഉദ്യാന്‍ പാര്‍ക്കില്‍ കൊണ്ടുപോയി. തുടര്‍ന്ന് പാര്‍ക്കിലെ ബാത്‌റൂമില്‍ കൊണ്ടു പോയി പെണ്‍കുട്ടിയെ ബാലാത്സംഗം ചെയ്തുവെന്നാണ് കേസ്.

 

ഇരുവരും ഇന്‍സ്റ്റഗ്രാമിലുടെ നിരന്തരം സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2023 ഫെബ്രുവരി 19ന് പെണ്‍കുട്ടിയെ മഞ്ചേരി തുറക്കല്‍ കച്ചേരിപ്പടി ബൈപ്പാസിലെ ഹോട്ടലില്‍ കൊണ്ടു പോയി മാനഭംഗപ്പെടുത്തി യതായും പരാതിയുണ്ട്. പീഡനത്തിന് പിന്നാലെ പെണ്‍കുട്ടി  പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തി ലാണ് കഴിഞ്ഞ 24ന് പ്രതി അറസ്റ്റിലാകുന്നത്.

അരീക്കോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ അബ്ബാസലിയാണ് കേസന്വേഷിക്കുന്നത്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റ് പെണ്‍കുട്ടികളെ യുവാവ് സമാനമായ രീതിയില്‍ കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *