ഫുട്ബോൾ താരം മെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാൻ പരീക്ഷാ ചോദ്യം : ബ്രസീൽ ഫാനായതിനാൽ എഴുതില്ലെന്ന് എഴുതി വെച്ച് നാലാം ക്ലാസുകാരി.


ലോകപ്രശസ്ത ഫുട്ബോൾ താരം മെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള പരീക്ഷാ ചോദ്യത്തിന്, താൻ നെയ്മർ ഫാൻ ആണെന്ന് ഉത്തരം നൽകി നാലാം ക്ലാസ് വിദ്യാർത്ഥിനി. മലപ്പുറം തിരൂർ ശാസ്താ എഎൽപി സ്കൂളിലെ വിദ്യാർഥിനിയാണ് ഫുട്ബോൾ ആവേശം ഉൾക്കൊണ്ടുള്ള കുസൃതി ഉത്തരം നൽകിയത്.
ഇന്നലെ നടന്ന മലയാളം പരീക്ഷയിലാണ് ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാനുള്ള ഭാഗത്ത് മെസ്സിയുടെ ജീവചരിത്രം എഴുതാനുള്ള ചോദ്യം വന്നത്. മെസ്സിയുടെ ജനനം മുതലുള്ള പ്രധാന സംഭവങ്ങൾ രേഖപ്പെടുത്തിയായിരുന്നു ചോദ്യം. ഇവ ചേർത്ത് ജീവചരിത്രം തയ്യാറാക്കാനാണ് ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത്. എന്നാൽ ഇതിന് വിദ്യാർത്ഥിനി എഴുതിയ ഉത്തരം ഇങ്ങനെ; ” ഞാൻ എഴുതൂല.. ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസ്സിയെ ഇഷ്ടമല്ല“.