തിരൂരിൽ ട്രെയിൻ കാത്തിരുന്ന വിദ്യാർഥിയുടെ മാല പൊട്ടിച്ചആൾ പിടിയിൽ
1 min read

തിരൂർ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തിരുന്ന കോളേജ് വിദ്യാർഥിനിയുടെ മാല പൊട്ടിച്ചോടിയ ആളെ യാത്രക്കാരുടെ സഹായത്തോടെ ആർ.പി.എഫ്. സംഘം പിടികൂടി.
തമിഴ്നാട് കള്ളക്കുറിശ്ശി എ.കെ.ടി. 38-ാം നമ്പർ വീട്ടിൽ തമിഴരശൻ (23) ആണ് പിടിയിലായത്. തിരൂരിലെ കോളേജ് വിദ്യാർഥിനിയായ അത്തോളി സ്വദേശിനിയുടെ ഒന്നേകാൽ പവൻ സ്വർണമാലയാണ് വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഇയാൾ പൊട്ടിച്ചോടിയത്.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് തിരൂർ റെയിൽവേസ്റ്റേഷനിൽ വന്നപ്പോഴാണ് സംഭവം.
ഉടൻതന്നെ ആർ.പി.എഫ്. സബ് ഇൻസ്‌പെക്ടർ കെ.എം. സുനിൽകുമാർ, എ.എസ്.ഐ. ബി.എസ്. പ്രമോദ്, ഹെഡ് കോൺസ്റ്റബിൾമാരായ വി.എൻ. രവീന്ദ്രൻ, ഇ. സതീഷ് എന്നിവർ പ്രതിയെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. പ്രതിയെ കോഴിക്കോട് റെയിൽവേ പോലീസിന് കൈമാറി.