പരപ്പനങ്ങാടിയിൽ ജനശതാബ്ദി എക്സ്പ്രസ് ഒരു മണിക്കൂറോളം പിടിച്ചിട്ടു: ക്ഷുഭിതരായ യാത്രക്കാർ സ്റ്റേഷൻമാസ്റ്ററെ ഉപരോധിച്ചു


പരപ്പനങ്ങാടിയിൽ ജനശതാബ്ദി എക്സ്പ്രസ് ഒരു മണിക്കൂറോളം പിടിച്ചിട്ടു. ക്ഷുഭിതരായ യാത്രക്കാർ സ്റ്റേഷൻമാസ്റ്ററെ ഉപരോധിച്ചു. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082) ട്രൈനാണ് ഒരു മണിക്കൂറോളം പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടത്. ഫറോക്ക് ഭാഗത്ത് ട്രാക്കിൽ പ്രവൃത്തി നടക്കുന്നതിനാലാണ് സംഭവം.
രാത്രി 10.45-ന് പരപ്പനങ്ങാടിയിലെത്തിയ തീവണ്ടി 11.50-നാണ് യാത്ര തുടർന്നത്. തീവണ്ടി പിടിച്ചിട്ടതിനെത്തുടർന്ന് യാത്രക്കാർ സ്റ്റേഷൻമാസ്റ്ററെ ഉപരോധിച്ചു. തീവണ്ടിയിലെ യാത്രക്കാരനായിരുന്ന സി.പി.എം. നേതാവ് എം.വി. ജയരാജൻ സ്റ്റേഷൻമാസ്റ്ററുടെ ഓഫീസിലെത്തി പാലക്കാട് ഡിവിഷൻ ഓഫീസുമായി ഫോണിൽ ബന്ധപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചയിൽ തീവണ്ടി കടലുണ്ടിയിലെത്തിച്ചശേഷം അടിയന്തര ആവശ്യമുള്ളവരെ കെ.എസ്.ആർ.ടി.സി. മുഖേന കോഴിക്കോട്ടേക്ക് എത്തിക്കാമെന്ന് തീരുമാനിച്ചു.