ദില്ലിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി


ദില്ലിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ ഔദ്യോഗിക വിശദീകരണം. സെക്കന്റുകളാണ് ചലനം നീണ്ട് നിന്നത്. പരിഭ്രാന്തരായ ജനം വീടിന് പുറത്തേക്ക് ഓടി. ആളപായമില്ലെന്നാണ് റിപ്പോർട്ട്.
ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ജുറുമാണ് പ്രഭവ കേന്ദ്രം എന്നാണ് റിപ്പോർട്ട്. കുലുക്കം അനുഭവപ്പെട്ടതോടെ ജനം വീടിന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.
പലപ്പോഴും നേരിയ ഭൂചലനങ്ങൽ ദില്ലിയിൽ അനുഭവപ്പെടാറുണ്ട്. എന്നാൽ വലിയ കുലുക്കമാണ് ഇന്ന് അനുഭവപ്പെട്ടത്. തുടർന്ന് വീടിന് പുറത്തേക്ക് ഓടുകയായിരുന്നു’, നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.