യു.എ.ഇ യില്‍ മലയാളികള്‍ ഉള്‍പ്പെടെ തടവിലുള്ള 1025 പേര്‍ക്ക് മോചനം, പ്രഖ്യാപനം റംസാനു മുന്നോടിയായി


റംസാനോടുനുബന്ധിച്ച് യു എ ഇയില്‍ വിവിധ കേസുകളില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ 1025 പേര്‍ക്ക് മോചനം. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഈ പ്രഖ്യാപനം നടത്തിയത്.
യു എ ഇ പ്രസിന്റിന്റെ മാനുഷിക പരിഗണനല്‍കിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. വിവിധ കുററങ്ങളില്‍ ശിക്ഷകള്‍ അനുഭവിക്കുന്നവര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തി്‌ന്റെ ദുരിതങ്ങള്‍ക്ക് അയവുവരുത്താനുമുള്ള നടപടിയാണിത്. തെറ്റുകള്‍ പൊറുക്കുന്നതിന്റെ മഹാത്മ്യം ഉയര്‍ത്തിപ്പിടിക്കാനും യു എ ഇ ഭരണകൂടം ഇതിലൂടെ ഉദ്ദേശിക്കുന്നു.
റംസാന്‍ മാസത്തിന് മുന്നോട്ടിയായി ശിക്ഷിക്കപ്പെട്ടായളുകള്‍ക്ക് തങ്ങളുടെ കുടുംബവുമായി ഒത്തുചേരാനും ശരിയായ പാതയില്‍ സാമൂഹികവും തൊഴില്‍ പരവുമായ ജീവിതം മുന്നോട്ട കൊണ്ടുപോകാനും ഉള്ള അവസരമാണ് ഈ മോചനത്തിലൂടെ ഭരണകൂടം നല്‍കുന്നത്.