തിരൂർക്കാട് ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു,


പെരിന്തൽമണ്ണ : തിരൂർക്കാട് ബൈക്കുകൾ കൂട്ടിയിടിച്ച് എം.ബി.ബി എസ് വിദ്യാർഥിനി മരിച്ചു.
കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.
ഇന്ന് രാവിലെയായിരുന്നു അപകടം
ആലപ്പുഴ വാടയ്ക്കൽ പൂമന്തരശ്ശേരി നിത്സൻ്റെ മകൾ അൽഫോൻസ (22) യാണ് മരിച്ചത്. എം.ഇ.എസ് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് അവസാന വർഷ വിദ്യാർഥിനിയാണ്.
കൂടെയുണ്ടായിരുന്ന തൃശൂർ സ്വദേശി അശ്വിന് (21) പരുക്കേറ്റു.