NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊട്ടന്തല എ.എം.എൽ.പി. സ്കൂളിൽ പൂർവ്വ വിദ്യാർഥി സംഗമവും യാത്രയയപ്പ് സമ്മേളനവും 

കൊട്ടന്തല എ.എം.എൽ.പി. സ്കൂളിൽ നിന്നുംവിരമിക്കുന്ന പ്രഥമാധ്യാപകൻ പി. ഫൈസൽ മാസ്റ്റർക്ക് യാത്രയയപ്പ് സമ്മേളനത്തിൽ മുൻമന്ത്രി പി.കെ. അബ്ദുറബ്ബ് ഉപഹാരം നൽകി ആദരിക്കുന്നു

പരപ്പനങ്ങാടി : 36 വർഷത്തെ സേവനത്തിന് ശേഷം കൊട്ടന്തല എ.എം.എൽ.പി. സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപകൻ പി. ഫൈസൽ മാസ്റ്റർക്ക് പി.ടി.എ കമ്മിറ്റിയും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് വിപുലമായ പരിപാടികളോടെ യാത്രയയപ്പ് നൽകി.

 

1975 മുതൽ 2023 വരെയുള്ള നിരവധി പൂർവ്വ വിദ്യാർത്ഥികളും പഴയകാല അധ്യാപകരും പങ്കെടുത്തു. രാവിലെ നടന്ന പൂർവ്വ വിദ്യാർഥി സംഗമം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി. നിസാർ അഹമ്മദ് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.ടി. അലി അധ്യക്ഷനായി.

 

ചടങ്ങിൽ ആദ്യ പ്രഥമാധ്യാപകൻ ഇ.സി. ജോസഫ് മാസ്റ്റർ, പൂർവ്വാധ്യാപകരായ ഗീത ടീച്ചർ, പി. ഫൈസൽ മാസ്റ്റർ  എന്നിവരെ ചടങ്ങിൽ ആദരിച്ചു. പൂർവ്വവിദ്യാർഥികളും അധ്യാപരും കഴിഞ്ഞകാല വിദ്യാലയ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു.

 

തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു. വൈകീട്ട് നടന്ന യാത്രയയപ്പ് സമ്മേളനം നഗരസഭാ ചെയർമാൻ എ. ഉസ്മാൻ ഉദ്‌ഘാടനം ചെയ്തു. കബീർ മച്ചിഞ്ചേരി അധ്യക്ഷനായി. മുൻമന്ത്രി പി.കെ. അബ്ദുറബ്ബ്, പി.വി. ഹാഫിസ്  മുഹമ്മദ്, സ്കൂൾ മാനേജർ സുബൈദ, ആസിഫ് പാട്ടശ്ശേരി, കൗൺസിലർ അസീസ് കൂളത്ത്, ഷാജിസമീർ പാട്ടശ്ശേരി എന്നിവർ സംസാരിച്ചു.

വിരമിക്കുന്ന പ്രഥമാധ്യാപകൻ പി. ഫൈസൽ മാസ്റ്റർക്ക് പ്രദേശത്തെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് വോയിസ് ഓഫ് കൊട്ടന്തലയുടെ നേതൃത്വത്തിൽ വർണ്ണാഭമായ സംഗീതവിരുന്നും അരങ്ങേറി.

Leave a Reply

Your email address will not be published.