വള്ളിക്കുന്നിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒഡീഷ സ്വദേശിക്ക് 27 വര്‍ഷം തടവും 1,10,000 പിഴയും. വിധിച്ച് അതിവേഗ കോടതി.


വള്ളിക്കുന്ന് കൊടക്കാടുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന കര്‍ണ്ണാടക സ്വദേശിനിയായ ഏഴുവയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഒഡീഷ സ്വദേശിക്ക് 27 വര്‍ഷം തടവും 1,10,000 പിഴയും വിധിച്ച് തിരൂര്‍ പ്രത്യേക അതിവേഗ കോടതി. ഒഡീഷയിലെ നവരംഗ്പുര്‍ സ്വദേശിയായ ഹേമദാര്‍ ചലാന (24) യെയാണ് രണ്ട് വകുപ്പുകളിലായി തിങ്കളാഴ്ച ശിക്ഷ വിധിച്ചത്.
2021 ജൂണില്‍ പെണ്‍കുട്ടി മാതാപിതാക്കളോടെപ്പം വള്ളിക്കുന്ന് കൊടക്കാടുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുമ്പോഴാണ് സംഭവം.
സമീപത്ത് താമസിച്ചിരുന്ന ഇയാൾ കുട്ടിയെ എടുത്തുകൊണ്ടു പോയി തൻ്റെ മുറിയില്‍ വെച്ച് അശ്ലീല വീഡിയോ കാണിച്ച് ലൈംഗികമായി പീഢിപ്പിക്കുകയും പുറത്ത് പറയാതിരിക്കാനായി കുട്ടിയെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പോക്‌സോ നിയമം പ്രകാരം
ലൈംഗിക അതിക്രമത്തിന് 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും, തട്ടികൊണ്ടുപോയ കുറ്റത്തിന് 7 വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. ഇതില്‍ ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കും.
തിരൂര്‍ പ്രത്യേക അതിവേഗ കോടതി ജഡ്ജി സി.ആര്‍. ദിനേശ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍മാരായ അഡ്വ. ആയിഷ പി. ജമാല്‍, അഡ്വ. അശ്വിനി കുമാര്‍ എന്നിവര്‍ ഹാജരായി. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന ഹണി കെ ദാസ്, താനൂര്‍ ഡി.വൈ.എസ്.പി. ആയിരുന്ന എം.ഐ. ഷാജി എന്നിവരായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.