NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

14 വർഷം മുമ്പ് കുളത്തിൽ വീണ് മരിച്ച കുട്ടിയുടേത് കൊലപാതകമാണെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്: സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം

തിരുവനന്തപുരം: 14 വർഷം മുമ്പ് കുളത്തിൽ വീണ് മരിച്ച കുട്ടിയുടേത് കൊലപാതകമാണെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് . കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 14 വയസ്സുള്ള ആദർശ് വിജയിയെ 2009ലാണ് വീടിന് അടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭരതന്നൂരിലെ വീട്ടിൽ നിന്ന് വൈകുന്നേരം പാൽ വാങ്ങാൻ പോയ ആദർശിനെ അടുത്തുള്ള കൃഷിയിടത്തിലെ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ മുങ്ങി മരണമെന്നായിരുന്നു കണ്ടെത്തൽ.

ബന്ധുക്കളുടെ പരാതിയിൽ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ആദർശ് മരിച്ച കുളം വറ്റിച്ചപ്പോൾ മൺവെട്ടി കണ്ടെത്തിയിരുന്നു. ഇതിന് ശേഷം 2019 ഒക്ടോബറിൽ ആദർശിന്റെ കല്ലറ പൊളിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുടുംബത്തിന് ലഭിച്ചപ്പോഴാണ് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് മനസ്സിലായത്.

 

റിപ്പോർട്ട് നേരത്തേ ലഭിച്ചിട്ടും ക്രൈംബ്രാഞ്ച് പൂഴ്ത്തിവെച്ചെന്ന് ആദർശിന്റെ പിതാവ് വിജയകുമാർ കുറ്റപ്പെടുത്തി. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നും കേസ് ഇനി സിബിഐ അന്വേഷിച്ചാൽ മതിയെന്നും വിജയകുമാർ പറഞ്ഞു.

 

Leave a Reply

Your email address will not be published.