പരപ്പനങ്ങാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: നാലു പേർക്ക് പരിക്കേറ്റു.


പരപ്പനങ്ങാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ചെട്ടിപ്പടി റോഡിൽ കൊടപ്പാളിയിൽ ഞായഴാഴ്ച (ഇന്ന്) പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം.
കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാറും കോട്ടയം ഭാഗത്തേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തെ തുടർന്ന് ലോറി മറിഞ്ഞു.
അപകടത്തിൽ കാർ യാത്രക്കാരായ നാലു പേർക്ക് പരിക്കേറ്റു. ലോറിയിലെ ഡ്രൈവർക്കും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പരിക്കേറ്റവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ കാർ യാത്രക്കാരെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം