ബ്രഹ്‌മപുരത്തെ വിഷപ്പുക: കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധം


ബ്രഹ്‌മപുരത്തെ വിഷപ്പുക ശമിക്കാതെ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. കുട്ടികള്‍, പ്രായമുള്ളവര്‍ , ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ വളരെയേറെ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.
799 പേരാണ് ഇതുവരെ ചികല്‍സ തേടിയെത്തിയതെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ മന്‍കൈയെടുത്ത് കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഇതില്‍ ഉറപ്പാക്കും. അര്‍ബണ്‍ ശ്വാസ് ക്ലിനിക്ക് ആരംഭിക്കും.
ആരോഗ്യ സര്‍വ്വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മൊബൈല്‍ യൂണിറ്റുകളും ഉണ്ടായിരിക്കും. അഗ്‌നിശമന സേനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആരോഗ്യ പരിശോധനകള്‍ നല്‍കും.