NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചെട്ടിപ്പടി ആനപ്പടി ജി.എൽ.പി. സ്കൂളിൽ മികവിൻ്റെ പഠനോൽസവം

പരപ്പനങ്ങാടി : ആനപ്പടി ജി.എൽ.പി സ്കൂളിൽ ശ്രദ്ധേയമായി മികവിൻ്റെ പഠനോൽസവം. ഈ അദ്ധ്യയന വർഷത്തിൽ ക്ലാസിൽ പഠിച്ചെടുത്ത പാഠഭാഗങ്ങൾ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും മുന്നിൽ സ്കിറ്റായും നാടകമായും അവതരിപ്പിച്ചാണ് ഓരോ ക്ലാസിലെയും കുട്ടികൾ കൈയ്യടി നേടിയത്.

 

കഥയായും കവിതയായും ഓരോ പാഠഭാഗവും തന്മയത്വത്തോടെ അവതരിപ്പിച്ച് സ്കൂളിലെ മുഴുവൻ കുട്ടികളും പഠനോത്സവത്തിൽ പങ്കാളികളായി. അക്കാദമിക മികവും പഠനപുരോഗതിയും പൊതുസമൂഹത്തിന് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളിൽ പഠനോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്.

 

നഗരസഭ അഞ്ചാം ഡിവിഷൻ കൗൺസിലർ കെ. പി റംല ടീച്ചർ ഉൽഘാടനം ചെയ്തു.
എസ്.എം.സി. പി.ടി.എ പ്രസിഡന്റ് കെ. ജാഫർ അധ്യക്ഷനായി. പ്രഥമാധ്യാപിക സി.ഗീത, എൻ.പി മാനസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.