തിരൂരങ്ങാടിയിൽ ആന്ധ്ര സ്വദേശി കുഴഞ്ഞുവീണ് മരിച്ചു.


തിരൂരങ്ങാടി: ആന്ധ്ര സ്വദേശി കുഴഞ്ഞുവീണു മരിച്ചു. ആന്ധ്ര ചിറ്റൂർ ജില്ലയിൽ കോട്ടപ്പയിൽ സ്വദേശി പരേതനായ പട്ടാൻ അസിംഖാന്റെ മകൻ സായ്പീർ ഖാൻ (57) ആണ് മരിച്ചത്.
20 വർഷത്തോളമായി കക്കാട് വാടക ക്വാർട്ടഴ്സിൽ താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ മൂന്നിയൂർ പാറക്കാവ് ഭാഗത്ത് നടന്നു പോകുന്നതിനിടെ കുഴിഞ്ഞു വീഴുകയായിരുന്നു.
തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: നൂർബിജാൻ.
ഭാര്യ: ബീബി
മകൾ: അമാജിൻ
ബാവാജി :
മരുകൾ: മൗല
സഹീറ ബാനു
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും