NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സീരിയലിൽ അവസരം വാഗ്ദാനംചെയ്ത് പീഡനം: ചെമ്മാട് സ്വദേശികൾക്കായി അന്വേഷണം

1 min read

പ്രതീകാത്മക ചിത്രം

സീരിയലിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു പ്രതികൾക്കായി പോലീസ് അന്വേ‌ഷണം തുടങ്ങി. സീരിയലിൽ അഭിനയിക്കാൻ അവസരം വാഗ്ദാനംചെയ്താണ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു.

കോട്ടയം സ്വദേശിയായ പരാതിക്കാരിയെ കണ്ണൂർ സ്വദേശിയായ കൂട്ടുകാരിയാണ് പ്രതികളുമായി പരിചയപ്പെടുത്തിയത്. അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്നുപറഞ്ഞാണ് പീഡനത്തിനിരയായ യുവതിയെയും കൂട്ടുകാരിയെയും ഫ്ളാറ്റിലെത്തിക്കുന്നത്. നാലാംതീയതി കാരപ്പറമ്പിലുള്ള സ്വകാര്യ ഫ്ളാറ്റിൽവെച്ചായിരുന്നു പീഡനം.

തന്നെയും പീഡിപ്പിക്കാൻ ശ്രമമുണ്ടായെന്നാണ് കണ്ണൂർ സ്വദേശിയായ യുവതി പോലീസിനോടു പറഞ്ഞത്. കുളിമുറിയിൽ ഓടിക്കയറി വാതിലടച്ചതിനാൽ രക്ഷപ്പെടുകയായിരുന്നെന്നാണ് ഇവർ നൽകിയ മൊഴി.

യുവതികൾ താമസിക്കുന്ന ഹോസ്റ്റലിൽനിന്ന് ഉച്ചയ്ക്ക് 1.30-ഓടെ പ്രതികൾ ഇരുവരെയും കാറിൽ ഫ്ളാറ്റിലെത്തിക്കുകയായിരുന്നു. അവശയായ യുവതിയെ വൈകീട്ട് 3.30-ന് അരയിടത്തുപാലം സ്വകാര്യ ആശുപത്രിക്കുമുന്നിൽ ഇറക്കിവിട്ടു. പിന്നീട് പ്രതികൾ കാറിൽ കടന്നുകളഞ്ഞു. ഫ്ളാറ്റിൽ നേരത്തേ താമസമാക്കിയ വ്യക്തിയാണ് പ്രതികളിലൊരാൾ. ഇയാളുടെ സുഹൃത്താണ് രണ്ടാമൻ.

കണ്ണൂരിൽ ആർമി ഓഫീസറുടെ വീട്ടിൽ ജോലിചെയ്തുവരുകയായിരുന്നു പരാതിക്കാരി. അവിടെനിന്നാണ് കണ്ണൂർ സ്വദേശിയായ യുവതിയെ പരിചയപ്പെട്ടത്. ഈ യുവതി ആറുമാസമായി കോഴിക്കോട്ട് അഭിനയത്തിനുള്ള അവസരം തേടി താമസിക്കുകയായിരുന്നു. പോലീസിൽ പരാതി നൽകാതിരുന്നാൽ അഞ്ചുലക്ഷംരൂപ തരാമെന്ന് പ്രതികൾ യുവതികളോട് വാഗ്ദാനംചെയ്തിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!