വള്ളിക്കുന്നിൽ പ്രവർത്തകർക്കൊപ്പം ജാഥ നയിച്ച് സാദിഖലി ശിഹാബ് തങ്ങൾ


വള്ളിക്കുന്ന്: ചെന്നൈയിൽ നടക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടി വിളംബരം ചെയ്തുകൊണ്ട് വള്ളിക്കുന്ന് പഞ്ചായത്തിൽ നടന്ന ജാഥയ്ക്ക് സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകിയത് മുസ്‌ലിംലീഗ് പ്രവർത്തകർക്ക് ആവേശമായി.
കടലുണ്ടി നഗരത്തിൽനിന്ന് പുറപ്പെട്ട ജാഥ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 75 പതാകകൾ വഹിച്ചുകൊണ്ട് പ്രവർത്തകർ നടന്നുനീങ്ങി. തങ്ങളോടൊപ്പം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ., ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.കെ. ബാവ, എം.എ. ഖാദർ, വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് ഡോ. വി.പി. അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറി ബക്കർ ചെർണൂർ, ഭാരവാഹികളായ കെ.പി. മുഹമ്മദ്, മാതാപ്പുഴ മുഹമ്മദ്ക്കുട്ടി, പി.പി. അബ്ദുറഹിമാൻ, കെ.പി. ആസിഫ് മഷ്ഹൂദ്, വി.കെ. ബാപ്പു ഹാജി, വി.പി. അബൂബക്കർ, പി.പി. അബൂബക്കർ, റസാഖ് കൊടക്കാട് എന്നിവർ നേതൃത്വം നൽകി.