ഇ പി ജയരാജന്റെ കുടുംബത്തിന്റെ റിസോര്‍ട്ടില്‍ ഇ ഡി- ഇന്‍കംടാക്‌സ് റെയ്ഡ്


ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയുടെയും മകന്‍ ജയ്‌സണ്‍ന്റെയും ഉടമസ്ഥതയിലുള്ള കണ്ണൂര്‍ അന്തൂരിലുള്ള വൈദേഹം റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പും, എന്‍ഫോഴ്‌സ്‌മെന്റും റെയ്ഡ് നടത്തി. കൊച്ചിയില്‍ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്.
ആയുര്‍വദ റിസോര്‍ട്ടിന്റെ മറവില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന സംശയം ഉയര്‍ന്നതിനെതുടര്‍ന്നാണ് ഇ ഡിയും ഇന്‍കം ടാക്‌സും പരിശോധന നടത്തിയത്
കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ നല്‍കിയിട്ടുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവര്‍ വരെ ഈ പട്ടികയിലുണ്ട്.
വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വിജിലന്‍സ് തേടിയിരുന്നു. യൂത്ത ്കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടിയത്.
കുടുംബത്തിന് പങ്കാളിത്തമുള്ള റിസോര്‍ട്ടിനായി മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ ഇപി ജയരാജന്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നും, അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. നിയമം ലംഘിച്ചിച്ചുള്ള അനുമതികള്‍ നല്‍കാനായി ആന്തൂര്‍ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയത്. സര്‍ക്കാര്‍ ഇതില്‍ തീരുമാനമെടുത്തിരുന്നില്ല.