ബസില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍.
1 min read

കഴിഞ്ഞ ദിവസം മാനന്തവാടി-ബത്തേരി റൂട്ടിലെ സ്വകാര്യ ബസില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം പിടിയില്‍. മലപ്പുറം ഇരുവട്ടൂര്‍ അബ്ദുല്ലക്കോയ എന്ന ഷാനവാസ്, ചങ്ങനാശ്ശേരി ഫാത്തിമപുരം എന്‍. ചാന്ദ്, മലപ്പുറം കൊടിഞ്ഞി കെ. സമീര്‍ എന്നിവരാണ് അറസ്റ്റിലായത്.
ബസിലെ യാത്രക്കാരനായിരുന്ന മടവൂര്‍ സ്വദേശിയുടെ 63,000 രൂപ ഇവര്‍ ബാഗില്‍ നിന്നും മോഷ്ടിക്കുകയായിരുന്നു. ബത്തേരി പൊലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ, എം.എ. സന്തോഷം സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാഗിന് ഒരു കേടുപാടും സംഭവിക്കാതെ വിദഗ്‌ധമായിട്ടായിരുന്നു മോഷണം. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ മടവൂര്‍ സ്വദേശിയായ ശ്രീജിത്ത്, സ്ഥാപനത്തിന്റെ കളക്‌ഷനെടുത്ത പണവുമായി ഉച്ചയ്ക്ക് 1.30-ന് ബത്തേരിയില്‍നിന്ന് മാനന്തവാടിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കവര്‍ച്ചയ്ക്കിരയായത്. ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന 63000 രൂപയാണ് നഷ്ടമായത്.
ബാഗില്‍ യാതൊരു കേടുപാടും സംഭവിക്കാതെയാണ് മോഷണം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ബത്തേരി പോലീസ് ടൗണിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. ഇവരുടെ ചിത്രങ്ങള്‍ ബസിലെ കണ്ടക്ടറും തിരിച്ചറിഞ്ഞു.
തുടര്‍ന്ന് പ്രതികളുടെ ചിത്രങ്ങള്‍ മറ്റുജില്ലകളിലെ പോലീസിനും അയച്ചുനല്‍കിയതോടെയാണ് ഇവര്‍ സ്ഥിരം കുറ്റവാളികളാണെന്ന് വിവരംലഭിച്ചത്. മലപ്പുറം വാഴക്കാട് നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. എസ്.ഐ. പി.ഡി. റോയിച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.