ചെമ്മാട് വ്യാപാരികൾക്ക് ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു.


ചെമ്മാട് വ്യാപാരികൾക്ക് ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു.
ചെമ്മാട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ ഓഫീസ് പരിസരത്ത് വ്യാപാരികൾക്ക് ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.ടി. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു
യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റിപാർക്ക് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സി.പി.സുഹ്റാബി. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സി.പി. ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, സുജിനി. കൗൺസിലർമാരായ കെ.ജാഫർ, കെ.പി. സൈതലവി, പി.ടി. ഹംസ, വ്യാപാരി നേതാക്കളായ അമർ മനരിക്കൽ, സിദ്ധീഖ് പനക്കൽ,
സി.എച്ച് ഇസ്മായിൽ, സമദ് കാരാടൻ, മുജീബ്, പ്രശാന്ത്,
ബശീർ വിന്നോഴ്സ്, ഫാസിൽ മഹർബാൻ എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും എം. ബാപ്പുട്ടി നന്ദിയും പറഞ്ഞു.