പൊതുജനങ്ങളുടെ പണം കട്ടുതിന്നുന്നവരോട് ദാക്ഷിണ്യമില്ല; കളങ്കമുണ്ടാക്കുന്ന വ്യക്തികളെ ചുമന്ന് പോകേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി


ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നല്‍കണമെന്ന താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന ക്ഷേമ പ്രവര്‍ത്തങ്ങളിലൂടെ ലാഭമുണ്ടാക്കാമെന്ന ചിന്ത ചിലര്‍ക്കുണ്ട്. കാപട്യം ആരും തിരിച്ചറിയില്ലായെന്ന ധാരണയാണ് ഇവരെ അഴിമതി നടത്താന്‍ പ്രേരിപ്പിക്കുന്നത്. ജന സേവനങ്ങള്‍ക്കിടയിലെ പുഴുക്കുത്തുകളായി മാത്രമേ ഇവരെ കാണാന്‍ കഴിയുകയുള്ളു.തെറ്റായ പ്രവണതകള്‍ കണ്ടാല്‍ കര്‍ശന നടപടിയെടുക്കും.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെപ്പറ്റി വിവരശേഖരണവും അന്വേഷണവും സര്‍ക്കാര്‍ നടത്തും. പൊതുജനങ്ങളുടെ പണം കവര്‍ന്നെടുത്തോ കൈക്കൂലി വാങ്ങിച്ചോ സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ടാ. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരക്കാരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. കളങ്കമുണ്ടാക്കുന്ന വ്യക്തികളെ ചുമന്ന് പോകേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ പണം കട്ട് തിന്ന് ജീവിക്കുന്നവരോട് യാതൊരു വിധത്തിലുള്ള ദാക്ഷിണ്യവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടാകില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.