NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ മുസ്്‌ലിം യൂത്ത്‌ലീഗ് വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. 15 ഓളം പേർക്കെതിരെ കേസ്സെടുത്തു

പരപ്പനങ്ങാടി: വെള്ളക്കരം കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.
രാവിലെ 9.30 മണിയോടെ തുടങ്ങിയ ഉപരോധം 11 മണിവരെ നീണ്ടു. ബജറ്റില്‍ വെള്ളക്കരം 150 ശതമാനത്തലേറെ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പരിസരങ്ങളിലും ആവശ്യത്തിന് വെള്ളം ലഭ്യമാക്കുക എന്നി ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
വാട്ടര്‍ അതോറിറ്റിയുടെ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ഓഫീസില്‍ പ്രവേശിക്കാന്‍ അയക്കാതെയായിരുന്നു ഉപരോധം.
പതിനൊന്ന് മണിയോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉപരോധ സമരം മുസ്്‌ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി അലി അക്ബര്‍ അധ്യക്ഷനായി.
മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ്, ആസിഫ് പാട്ടശ്ശേരി, ജാഫര്‍ കുന്നത്തേരി, വി.എ .കബീര്‍, ശിഹാബ് മാതോളി പ്രസംഗിച്ചു. സമരത്തിന് അനീസ് കൂരിയാടന്‍, ഷംസു, അമീര്‍ പരപ്പനങ്ങാടി, പി.കെ. സല്‍മാന്‍, ഫസ്്ലു തെന്നല, ഇ.കെ. സുലൈമാന്‍, പി. അലി മറ്റു പ്രവര്‍ത്തകരും നേതൃത്വം നല്‍കി. അറസ്റ്റിലായ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
15 ഓളം പേർക്കെതിരെയാണ് കേസ്സെടുത്തത്.

Leave a Reply

Your email address will not be published.