വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച ഉറുദു അധ്യാപകന്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

മലപ്പുറം: പതിമൂന്നു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഉറുദു അധ്യാപകന്‍ പിടിയില്‍. മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഉറുദു അധ്യാപകനായ മുണ്ടുപറമ്ബ് സ്വദേശിയായ കുഞ്ഞിമൊയ് തീന്‍(52)ആണ് അറസ്റ്റിലായത്.പ്രതി 12 വര്‍ഷത്തോളമായി മലപ്പുറം ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂളിലെ ഉറുദു അധ്യാപകനാണ്.
ഏഴാംക്ലാസില്‍ പഠിക്കുന്ന കുട്ടിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പഠിക്കുന്ന സ്‌കൂളിലെ കൗണ്‍സിലറോട് കുട്ടി കാര്യങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുടെ വീട്ടില്‍ വെച്ച് മൊഴി രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം 13കാരനെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മറ്റൊരു അധ്യാപകന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് അറസ്റ്റിലായത്. അധ്യാപകനും വലിയാട് സ്വദേശിയുമായ വലിയാട് ഷാഹി മഹല്‍വലിയപറമ്പന്‍ വീട്ടില്‍ അലവിയുടെ മകന്‍ മുഹമ്മദ് ബഷീര്‍ (55) ആയിരുന്നു അന്ന് അറസ്റ്റിലായത്.