ചെട്ടിപ്പടി റെയില്‍വേ മേല്‍പ്പാലം: നിര്‍മ്മാണോ ദ്ഘാടനം നിര്‍വ്വഹിച്ചു


പരപ്പനങ്ങാടി :റെയില്‍വെ ലെവല്‍ ക്രോസ് കാരണമുള്ള ഗതാഗതകുരുക്ക് ഇല്ലാതാക്കാന്‍ ചേളാരി- ചെട്ടിപ്പടി റോഡില്‍ റെയില്‍വേ മേല്‍പ്പാലം പണിയുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.
“തടസ്സ രഹിത റോഡ് ശൃംഖല – ലെവല്‍ക്രോസ് മുക്ത കേരളം” ലക്ഷ്യവുമായി സംസ്ഥാനത്ത് 10 റെയില്‍വെ മേല്‍പ്പാലങ്ങള്‍ പണിയുന്നതിന്റെ ഭാഗമായി കിഫ്ബിയില്‍ നിന്ന് അനുവദിച്ച 32 കോടി രൂപ ചെലവിലാണ് ചെട്ടിപ്പടിയില്‍ മേല്‍പ്പാലം പണിയുന്നത്.

പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായി. ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി എം തോമസ് ഐസക്ക് മുഖ്യാതിഥിയായിരുന്നു. ആനപ്പടിയില്‍ നടന്ന ചടങ്ങില്‍ പി.കെ. അബ്ദുറബ്ബ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ഉസ്മാന്‍ അമ്മാറമ്പത്ത് അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ ഇ.ടി. സുബ്രഹ്‌മണ്യന്‍, കെ.കെ.എസ് തങ്ങള്‍, ഒ. സുമി റാണി, എം.സി. നസീമ, എ. റംല ടീച്ചര്‍, വി.കെ. സുഹറ,തിരൂര്‍ ആര്‍.ഡി.ഒ എന്‍. പ്രേമചന്ദ്രന്‍,
റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള (ആര്‍ബിഡിസികെ) മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ മലിക് ഐ.എ.എസ് സ്വാഗതവും പ്രൊജക്ട് എഞ്ചിനീയര്‍ കെ. അതുല്‍ നന്ദിയും പറഞ്ഞു.