49.10 ഗ്രാം എംഡിഎംഎയുമായി മൂന്നിയൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍


49.10 ഗ്രാം എംഡിഎംഎയുമായി മൂന്നിയൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. മൂന്നിയൂര്‍ വെളിമുക്ക് കൈതകത്ത് പള്ളിയാലില്‍ വീട്ടില്‍ റാഷിദ് (31), മനമ്മല്‍ വീട്ടില്‍ മുഹമ്മദ് മഹലൂഫ് (28) എന്നിവരാണ് പിടിയിലായത്.
കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണിയും സംഘവുമാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്.
പ്രതികളില്‍ ഒരാള്‍ക്കെതിരെ മുന്‍പും മയക്കുമരുന്ന് കേസുണ്ടായിരുന്നു. ഇവര്‍ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണെന്നും കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കല്‍പറ്റ കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ വൈത്തിരി സബ് ജയിലിലേക്ക് മാറ്റി.