മദ്യപിച്ചെത്തിയ യുവാവ് മൊബൈല്‍ ഫോണും നോക്കി റെയില്‍പാളത്തില്‍ കിടന്നു.; തീവണ്ടി നിന്നത് തൊട്ടരികെ
1 min read
പ്രതീകാത്മക ചിത്രം

മദ്യപിച്ചെത്തിയ യുവാവ് മൊബൈല്‍ ഫോണും നോക്കി റെയില്‍പാളത്തില്‍ കിടന്നു. സംഭവത്തെ തുടർന്ന് 15 മിനിറ്റ് ട്രെയിൻ നിര്‍ത്തിയിട്ടു. പുനലൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ശനിയാഴ്ച വൈകീട്ട് 7.40-നാണ് യുവാവിന്റെ സാഹസം. പുനലൂര്‍ സ്വദേശി മുഹമ്മദ് റാഫിയാണ് ഈ സാഹസം കാട്ടിയത്. ഇയാളെ റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്.) കസ്റ്റഡിയിലെടുത്തു.
പുനലൂരില്‍ നിന്ന് കൊല്ലത്തേക്കുള്ള വണ്ടി പുറപ്പെട്ട ഉടനെയാണ് സംഭവം. ട്രെയിൻ വേഗത കുറവായതിനാല്‍ തലനാരീഴക്ക് മുഹമ്മദ് റാഫി രക്ഷപ്പെടുകയായിരുന്നു. യുവാവിന്റെ സമീപത്തായാണ് വണ്ടി നിന്നത്.
ജോലിയിലുണ്ടായിരുന്ന ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ പാളത്തില്‍നിന്നു നീക്കുകയായിരുന്നു. എസ്.ഐ. പി.സമ്പത്ത്കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ കെ.വിനോദ്കുമാര്‍, എം.ശങ്കര്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷം കേസെടുത്തു.