ഏഴുവയസുകാരനെ പൊള്ളലേൽപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍


ഇടുക്കി കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴുവയസുകാരനെ പൊള്ളല്‍ എല്‍പ്പിച്ചസംഭവത്തില്‍ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇപ്പോള്‍ ആശുപത്രിയുള്ള കുട്ടിയെ ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിമുമ്പാകെ ഹാജരാക്കും.
അട്ടപ്പള്ളം ലക്ഷം വീടുകൊളനിയിലെ ഏഴുവയസുകാരനോടായിരുന്നു അമ്മ ഈ ക്രൂരതകാട്ടിയത്. കുട്ടിയുെട രണ്ടുകൈകളിലും കാലുകളിലുമാണ് പൊള്ളല്‍ ഏല്‍പ്പിച്ചത്.
കണ്ണില്‍ മുളക് പൊടി തേച്ചതായും പരാതി ഉയര്‍ന്നിരുന്നു. സംഭവമറിഞ്ഞ അയല്‍വാസി പഞ്ചായത്ത് മെമ്പറെയും അംഗന്‍വാടി ടീച്ചറെയും വിവരം അറിയിച്ചതോടെയാണ് ഈ ക്രൂരത പുറം ലോകം അറിഞ്ഞത്. ഇവര്‍ ഉടന്‍ കുട്ടിയെ ആശുപത്രിയെലെത്തിക്കുകയായിരുന്നു.
മുമ്പും ഇത്തരത്തില്‍ അമ്മ തന്നോട് ക്രൂരതകാട്ടിയിട്ടുണ്ട് കുട്ടി പറഞ്ഞു. കൈയ്കും കാലിനും പൊളളലേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികല്‍സിയിലുള്ള ഏഴുവയസുകാരന്റെ നില തൃപ്തികരമാണ്.