ഒറ്റക്കുലയിൽ 300 എണ്ണം; 50 അടി ഉയരം; ലോകത്തിലെ ഏറ്റവും വലിയ വാഴ
1 min read

വാഴയും വാഴപ്പഴങ്ങളും വാഴ കൃഷിയും മലയാളികൾ സാധരണയായി കാണുന്നതാണ്. നേന്ത്രൻ, റോബസ്റ്റ്, കദളി, പാളയങ്കോടൻ, ഞാലിപ്പൂവന് എന്നിങ്ങനെ നിരവധി ഇനം വാഴകൾ കേരളത്തിൽ തന്നെ കൃഷി ചെയ്യുന്നുണ്ട്. എന്നാൽ ഒറ്റക്കുലയില് തന്നെ 300ൽ അധികം പഴമുണ്ടാകുന്ന 12 ഇഞ്ച് വരെ നീളമുള്ള ഒരു വാവപ്പഴം ലോകത്തുണ്ടെന്നത് കൗതുകകരമായ ഒന്നാണ്.
പസിഫിക് മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ പാപ്പുവ ന്യൂഗിനിയിലാണ് ഇത്തരത്തിലൊരു വാഴയും വാഴപ്പഴവും ലോകശ്രദ്ധ നേടുന്നത്. ഏകദേശം 50 അടി വരെയാണ് ഏറ്റവും വലിയ വാഴപ്പഴമുണ്ടാകുന്ന വാഴയുടെ ഉയരം. ലോകത്തിലെ ഏറ്റവും വലിയ സസ്യമെന്ന് പേരുകേട്ട മുസ ഇൻഗെന്സിലാണ് വലിയ വാഴപ്പഴം ഉണ്ടാകുന്നത്.
ഒറ്റക്കുലയിൽ 300 പഴങ്ങൾ വരെയാണുണ്ടാകുന്നത്. ഹൈലാൻഡ് ബനാന ട്രീ എന്നും ഈ സസ്യം അറിയപ്പെടുന്നുണ്ട്. നേന്ത്ര പഴത്തിന്റേത് പോലെ മഞ്ഞനിറമുള്ള മാംസമാണ് പഴങ്ങളിലുള്ളത്. ഇതിൽ ബ്രൗൺ നിറത്തിലുള്ള വിത്തുകളും കാണാം. ദ്വീപ് നിവാസികൾ ചില രോഗങ്ങളുടെ പ്രതിരോധത്തിനായും ഈ പഴം ഉപയോഗിക്കുന്നത്.
Musa ingens is the largest banana on Earth, seen here in West Papua at 1400 m elevation. They can exceed 2 metres in circumference! #botany pic.twitter.com/djcAqz0bIY
— Alastair Robinson (@BotanyDoc) October 29, 2016
ചെറിയ പുളിയുള്ള മധുരമാണ് പഴത്തിന്റെ രുചി. ഈ സസ്യത്തിന്റെ ഭാഗങ്ങൾ കരകൗശല വസ്തുക്കൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്. വേഷകനായ ജെഫ് ഡാനിയേൽസാണ് 1989ൽ ഈ വാഴ കണ്ടെത്തിയത്. മഴക്കാടുകളിൽ വളരുന്നതിനാൽ അതേ പരിതസ്ഥിതിയാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറെ അഭികാമ്യം.വളരെ പഴക്കമുള്ള വാഴയിനം കൂടിയാണ് ഇത്.
130 കിലോ ഭാരമുള്ള ഈ വാഴക്കുല 2001 ജൂലൈയിലാണ് വിളവെടുത്തത്. നാനൂറ് ഏക്കറോളം വിസ്തീർണമുള്ള ലാസ് കാൽമാസ് എന്ന വാഴക്കൃഷി ഫാമിൽ നിന്നാണ് ഇതു കിട്ടിയത്. 473 വാഴപ്പഴങ്ങൾ ഇതിൽ അടങ്ങിയിരുന്നു