NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നദികളിൽനിന്ന് അനധികൃത മണൽവാരൽ നടത്തുന്നവർക്ക് പിഴ ഇനിമുതൽ അഞ്ചുലക്ഷം രൂപ.

നദികളിൽനിന്ന് അനധികൃത മണൽവാരൽ നടത്തുന്നവർക്ക് പിഴ ഇനിമുതൽ അഞ്ചുലക്ഷം രൂപ. നദീതീരസംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമഭേദഗതി ഗവർണർ ഒപ്പുവെച്ചതോടെയാണ് 25,000 ആയിരുന്ന പിഴയുയർന്നത്.

 

ചട്ടലംഘനം തുടരുന്ന ഓരോ ദിവസവും അധികപിഴ 50,000 രൂപയായും ഉയർത്തി. നേരത്തേ 1000 രൂപയായിരുന്നു.

 

കണ്ടുകെട്ടുന്ന മണൽ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കിൽ നിർമിതികേന്ദ്രത്തിനോ കലവറയ്ക്കോ വിൽക്കണമെന്ന വ്യവസ്ഥയും ഭേദഗതിചെയ്തു.

 

കളക്ടർ വിലനിശ്ചയിച്ച് സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ലേലത്തിലൂടെ വിൽക്കാമെന്നതാണ് പുതിയ വ്യവസ്ഥ.

 

Leave a Reply

Your email address will not be published. Required fields are marked *