വള്ളിക്കുന്ന് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.

വള്ളിക്കുന്ന് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.
കോഴിക്കോട് -മാങ്കാവ് സ്വദേശി പറകാട്ട് മാളിയേക്കൽ ചെമ്പങ്ങോട്ടു പറമ്പ് മുഹമ്മദ് ജാസിൽ ആണ് മരിച്ചത്.
കടലുണ്ടി – പരപ്പനങ്ങാടി റോഡിൽ വള്ളിക്കുന്ന് ഉഷാ നഴ്‌സറിക്ക് സമീപം ഇന്ന് രാവിലെ 11മണിയോടെയാണ് അപകടം.
ഗുരുതര പരിക്കേറ്റ യുവാവിനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. .