ജ്വല്ലറിയില്‍ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി: സ്വര്‍ണവളയുമായി കടന്നയാളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.


തിരൂരങ്ങാടി: ജ്വല്ലറിയില്‍ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി സ്വര്‍ണവളയുമായി കടന്നയാളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
തിരൂർ പറവണ്ണ സ്വദേശി യാരുക്കാട്ടെ പുരയ്ക്കൽ ആഷിഖ് (42)നെ തിരൂരങ്ങാടി എസ്.ഐ എൻ. മുഹമ്മദ് റഫീഖ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചക്ക്
എ.ആർ.നഗർ കുന്നുംപുറത്തെ ജ്വല്ലറിയിൽ സ്വർണ്ണാഭരണം എടുക്കാനെത്തി രണ്ടുവളയിൽ ഒന്നെടുത്ത് മുങ്ങുകയായിരുന്നു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.