നടൻ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു.


മലയാള സിനിമയുടെ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു.
98 വയസായിരുന്നു.
കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രോഗമുക്തനായിരുന്നു.
വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
ദേശാടനം, കല്യാണരാമന്‍, ചന്ദ്രമുഖി, പമ്മല്‍ കെ. സംബന്ധം എന്നിവ പ്രധാന സിനിമകളാണ്. കല്യാണരാമന്‍, ചന്ദ്രമുഖി, പമ്മല്‍ കെ.സംബന്ധം എന്നിവ പ്രശസ്ത സിനിമകള്‍.