ദേശീയപാത കോഴിച്ചെനയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.


തിരൂരങ്ങാടി: ദേശീയപാതയിൽ കോഴിച്ചെനയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
തിരൂരങ്ങാടി – ചുള്ളിപ്പാറ സ്വദേശി തെക്കരത്തോടി അബ്ദു മുസ്‌ലിയാരുടെ മകൻ ടി.ടി. ഷബീർ (33) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
പരിക്കേറ്റതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണപെട്ടു.