പോക്സോ കേസിൽ അധ്യാപകനെ അറസ്റ്റുചെയ്തു.


പോക്സോ കേസിൽ അധ്യപകനെ അറസ്റ്റുചെയ്തു. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ ചെമ്മങ്കടവ് സ്വദേശിയായ മുഹമ്മദ് ബഷീറി (55)നെയാണ് മലപ്പുറം പോലീസ് അറസ്റ്റുചെയ്തത്.
ഇയാൾ 2019 മുതൽ കുട്ടിയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
കടുത്ത മാനസിക സമ്മർദ്ദത്തിലായ കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടിരുന്നു. തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകരുടെ നേതൃത്വത്തിൽ കൗൺസിലിങ്ങിൽ കുട്ടി പീഡനവിവരം തുറന്നുപറഞ്ഞു.
ചൈൽഡ്‌ലൈൻ വിവരം പോലീസിൽ അറിയിച്ചതിനെത്തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത് ഇയാൾക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറം സി.ഐ. ജോബി തോമസിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. കെ.എൻ. തുളസി, സി.പി.ഒ. ഹാരിസ്, എസ്.സി.പി.ഒ. കെ. സുഷമ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ മഞ്ചേരി സബ്‌ജയിലിൽ റിമാൻഡ് ചെയ്തു.