ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു


തിരൂരങ്ങാടി: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്.
ചാലിയത്ത് നിന്ന് തിരൂരിലേക്ക് യാത്രക്കാരുമായി പോകുന്ന ഫന്റാസ്റ്റിക്ക് എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിംഗ് നടത്തുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്റെ നിർദ്ദേശപ്രകാരം എം.വി.ഐ. സി.കെ സുൽഫിക്കർ പരിശോധന നടത്തി.
തുടർന്ന് ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുത്ത് സസ്പെൻഡ് ചെയ്തു.