പോക്‌സോ കേസില്‍ ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും അറസ്റ്റില്‍.


മലപ്പുറം: കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും പോക്‌സോ കേസില്‍ അറസ്റ്റിൽ.
പെൺസുഹൃത്തിന്‍റെ 11കാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ജില്ലാ സഹകരണ ബാങ്ക് ക്ലർക്ക് അലി അക്ബർ ഖാനേയും (39) മാതാവിനെയും അറസ്റ്റ് ചെയ്തത്.
മാതാവിന്‍റെ അറിവോടെയായിരുന്നു പീഡനം. മാതാവിനെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. തിരുവനന്തപുരത്ത് സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിക്ക് നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തിരുവനന്തപുരം പോലീസാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. കുറ്റകൃത്യം നടന്നത് മലപ്പുറത്തു വെച്ചായിരുന്നു. ഇതിനാല്‍ കേസ് മലപ്പുറം വനിതാ പോലീസിന് കൈമാറുകയായിരുന്നു.
അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.