മദ്യകച്ചവടം: യുവാവിനെ പരപ്പനങ്ങാടി പോലീസ് പിടികൂടി


പരപ്പനങ്ങാടി: ബിവറേജസിൽ നിന്നും മദ്യംവാങ്ങി കൂടിയ വിലയ്ക്ക് വിൽപ്പന നടത്തിയിരുന്ന യുവാവിനെ പോലീസ് പിടികൂടി.
വള്ളിക്കുന്ന് അരിയല്ലൂർ ബീച്ച് പുഴക്കൽ വിനു (32) വിനെയാണ് പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, മുജീബ് റഹ്മാൻ എന്നിവർ ചേർന്ന് അരിയല്ലൂരിൽ നിന്നും പിടികൂടിയത്.
അധികാരക്കോട്ട ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് പ്രദേശവാസികൾക്ക് വിൽപ്പന നടത്തുന്നതിന് കരുതിവെച്ച മദ്യമാണെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്.
മുമ്പും മദ്യകച്ചവടം നടത്തിയതിന്
ഇയാൾക്കെതിരെ പരപ്പനങ്ങാടി പോലീസിൽ കേസുണ്ട്. ഇയാൾക്കെതിരെ ആർ.ഡി.ഒ കോടതിയിൽ നിന്ന് നല്ലനടപ്പ് ജാമ്യം വാങ്ങുന്നതിനും കാപ്പ ചുമത്തി (ഗുണ്ടാ ആക്ട് ) ജയിലിൽ അടയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പരപ്പനങ്ങാടി പോലീസ് അറിയിച്ചു. ഇയാളിൽ നിന്നും 9 കുപ്പി മദ്യംപിടിച്ചെടുത്തു.