നിരവധി കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുളളി പരപ്പനങ്ങാടി പോലിസിൻ്റെ പിടിയിൽ


പരപ്പനങ്ങാടി: നിരവധി കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുളളി പരപ്പനങ്ങാടി പോലിസിൻ്റെ പിടിയിൽ.
വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി പരിന്റെ പുരക്കൽ അർഷാദ് ( 32) നെയാണ് പരപ്പനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ കെ.ജെ. ജിനേഷ്, തിരൂർ ഡാൻഡഫ് അംഗങ്ങളായ ജിനു, വിപിൻ, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്,വിബീഷ് എന്നിവരും ചേർന്ന് പിടികൂടിയത്.
കടലുണ്ടി നഗരത്തിൽ ഇയാൾ സുഹൃത്തിനെ കാണുന്നതിനായി എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കടലുണ്ടി നഗരം ടോൾബൂത്ത് ആക്രമിച്ച കേസിലും, 2014 കടലുണ്ടിനഗരത്തുള്ള ഒരു ബേക്കറി അടിച്ചു തകർത്ത് കടയുടമയെ അതിക്രമിച്ച കേസിലും, മണൽ അനധികൃതമായി കളവ് കൊണ്ട് പോയതിനുമായുള്ള വിവിധ കേസുകളിൽ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഇയാൾ കാലങ്ങളായി നാട്ടിൽ വരാതെ കാസർഗോഡ്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.