പരപ്പനങ്ങാടിയിൽ ഭിന്നശേഷി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഘത്തിലെ നാലാമനും പിടിയിൽ.


പരപ്പനങ്ങാടി : ദിവസങ്ങൾക്ക് മുമ്പ് പരപ്പനങ്ങാടിയിലും പിന്നീട് കോട്ടക്കലും വെച്ച് ഭിന്നശേഷി വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട കേസിൽ സംഘത്തിലുണ്ടായിരുന്ന നാലാമനും അറസ്റ്റിൽ. പരപ്പനങ്ങാടി പുത്തൻ കടപ്പുറം തീരത്തെ നാക്കടിയൻ അബ്ദുൽ നാസർ (48) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.
ദിവസങ്ങൾക്ക് മുമ്പ് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിലെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.. സംഭവത്തില്‍ നെടുവാ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരെ നേരത്തെ പേരാമ്പ്ര പോലീസ് പരപ്പനങ്ങാടിയിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിൽ ഇനിയുമൊരാൾ കൂടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസ് കോഴിക്കോട് നിന്നും മലപ്പുറത്തിന് കൈമാറിയിരുന്നു.
പരപ്പനങ്ങാടി എസ്.എച്ച്.ഒ കെ.ജെ. ജിനേഷിനാണ് അന്വേഷണ ചുമതല. തുടർന്നാണ് പരപ്പനങ്ങാടി പോലിസ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർ അജീഷ് കെ ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനിൽ, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത്,മഹേഷ് എന്നിവരും സംഘത്തിത്തിലുണ്ടായിരുന്നു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.