NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

”ഓപ്പറേഷൻ സ്ക്രീൻ’ 62 വാഹനങ്ങൾ ക്കെതിരെ നടപടി. മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ പരിശോധന കർശനമാക്കി

1 min read

തിരൂരങ്ങാടി : വാഹനങ്ങളിലെ ഡോർ ഗ്ലാസുകളും, വിൻഡ് ഷീൽഡ് ഗ്ലാസ്സുകളും, കർട്ടൻ, ഫിലിം, മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിച്ച്

മറക്കുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം.

മോട്ടോർ വാഹന നിയമങ്ങളുടെ യും, ചട്ടങ്ങളുടെയും അടിസ്ഥാന ത്തിൽ ഇത്തരം വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ സുപ്രീം കോടതിയും, ഹൈക്കോടതിയും കർശനമായ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്.

ഇതിനെതുടർന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്ത് നടപ്പാക്കുന്ന

‘ഓപ്പറേഷൻ സ്ക്രീൻ‌’ എന്ന പേരിലാണ് ജില്ലയിലും പരിശോധന കർശനമാക്കിയത്.

ഇത്തരം നിയമ ലംഘനങ്ങളിൽപെടുന്ന സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ വാഹനങ്ങൾക്കെതിരെയാണ് ഇന്ന് മുതൽ ശക്തമായ നിയമ നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചത്.

എൻഫോഴ്സ്മെൻറ് ആർ.ടി.ഒ.ജി ഗോകുലിൻ്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.കെ. മുഹമ്മദ് ഷെഫീഖ്, കിഷോർ കുമാർ, എം.വി അരുൺ എന്നിവരുടെ നേതൃത്വത്തിൽ ആറ് സ്ക്വാഡുകളായാണ് നടത്തിയ പരിശോധന നടത്തിയത്. 62 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ തന്നെ ഇ ചെലാൻ സംവിധാനത്തിലൂടെ പരമാവധി വാഹനങ്ങൾക്ക് കേസെടുക്കാൻ കഴിയുമെന്നും മുൻപ് കേസെടുത്തിട്ടും വീണ്ടും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരെ ഇ- ചലാൻ സംവിധാനത്തിലൂടെ എളുപ്പം മനസ്സിലാക്കാൻ സാധിക്കുമെന്നും എൻഫോഴ്സ്മെൻ്റ് കൺട്രോൾറൂം എം.വി.ഐ പി.കെ മുഹമ്മദ് ഷഫീക്ക് പറഞ്ഞു.

ഗ്ലാസിൽ നിന്നും ഫിലിം, കർട്ടൻ എന്നിവ നീക്കാൻ വിസമ്മതിക്കുന്നവരുടെ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും, കൂടാതെ അത്തരം വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.