മുസ്‌ലിംലീഗ് ജില്ലാ സമ്മേളനം ഫെബ്രുവരിയിൽ മലപ്പുറത്ത്
1 min read

മലപ്പുറം: മുസ്‌ലിംലീഗ് ജില്ലാ സമ്മേളനം ഫെബ്രുവരി 16, 17, 18 തീയതികളിൽ മലപ്പുറത്ത് നടത്തും. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് അംഗത്വ അടിസ്ഥാനത്തിലുള്ള പുതിയ ജില്ലാ കൗൺസിൽ മീറ്റ് ഫെബ്രുവരി 23-ന് വൈകീട്ട് നാലിന് നടത്തും. ലൈഫ് ഭവനപദ്ധതിയിൽ സർക്കാർ ഭവനരഹിതരായ കുടുംബങ്ങളെ കബളിപ്പിക്കുന്നതിനെതിരേ 21-ന് പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ സമരപരിപാടി സംഘടിപ്പിക്കും.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 16-ന് 10-ന് പ്രതിനിധി സമ്മേളനവും ഉച്ചയ്ക്ക് രണ്ടിന് വനിതാസമ്മേളനവും നടക്കും. 18-ന് നാലിന് പൊതുസമ്മേളനം.
അബ്ബാസ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അഡ്വ. യു.എ. ലത്തീഫ്. എം.എൽ.എ., അരിമ്പ്ര മുഹമ്മദ്, എം.എ. ഖാദർ, എം. അബ്ദുള്ളക്കുട്ടി, പി.എ. റഷീദ്, സി. മുഹമ്മദാലി, ഉമ്മർ അറക്കൽ, സലീം കുരുവമ്പലം, ഇസ്മായിൽ മൂത്തേടം, കെ.എം. അബ്ദുൽഗഫൂർ, പി.കെ.സി. അബ്ദുറഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.