മൂന്നിയൂരിൽ വെളിമുക്കിൽ തെരുവ് നായയുടെ അക്രമം: 5 പേർക്ക് കടിയേറ്റു.

പ്രതീകാത്മക ചിത്രം

മുന്നിയൂർ: വെളിമുക്ക് – പാലക്കലിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരനും വയോധികരും ഉൾപ്പെടെ 5 പേർക്ക് കടിയേറ്റു.
വെളിമുക്ക് പാലക്കൽ തോട്ടശ്ശേരി ആഷിഖ് (32), തോട്ടശ്ശേരി ഹവ്വാ ഉമ്മ (70), ചാച്ചുണ്ണി പണിക്കർ (74), കാട്ടുവച്ചിറ അമ്പലത്തിന് സമീപം താമസിക്കുന്ന ബാലേരി രതീഷിന്റെ മകൻ ആഗ്നേയ് (3), കാട്ടിലാക്കൽ ഗോപിദാസ് (65) എന്നിവർക്കാണ് കടിയേറ്റത്.
പാലക്കലിൽ ഉച്ചയ്ക്കും കാട്ടുവച്ചിറയിൽ വൈകീട്ടുമായിരുന്നു നായയുടെ പരാക്രമം. കടിയേറ്റവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.