സംസ്ഥാന സ്‌കൂൾ കലോത്സവം; കോല്‍ക്കളിക്കിടെ വേദിയില്‍ തെന്നിവീണ് വിദ്യാർഥിക്ക് പരിക്ക്, പ്രതിഷേധവുമായി വിദ്യാര്‍ഥികളും അധ്യാപകരും
1 min read

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ മത്സരാര്‍ഥിക്ക് വഴുതിവീണ് പരിക്ക്. കോല്‍ക്കളി മത്സരത്തിനിടെയാണ് മത്സരാര്‍ഥിയായ വിദ്യാർഥി വേദിയിൽ തെന്നി വീണത്. എറണാകുളം -പെരുമ്പാവൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അല്‍സൂഫിയാനാണ് പരിക്കേറ്റത്.
തുടർന്ന് മത്സരം നടക്കുന്ന ഗുജറാത്തി ഹാളില്‍ സംഘാടകര്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തി. മത്സരത്തിനുവേണ്ടി വേദിയിൽ വിരിച്ച കാര്‍പ്പെറ്റ് ഇളകി കാല്‍ വഴുതി വീണതിനെത്തുടർന്നാണ് പ്രതിഷേധം.
കാര്‍പ്പെറ്റ് വിരിച്ച വേദിയില്‍ കളിക്കാന്‍ ബുദ്ധിമുട്ടാണെന്ന് നേരത്തെ തന്നെ സംഘാടകരെ അറിയിച്ചിരുന്നു. ഇത് അവഗണിച്ചാണ് പരിപാടി നടത്തിയതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ മത്സരം നിര്‍ത്തിവെച്ചിരിക്കുകയാണ്.