താനൂരിൽ ചായ കുടിക്കാനെത്തിയയാൾ കുത്തിപരിക്കേൽപ്പിച്ചു. ഹോട്ടൽ ഉടമ ആശുപത്രിയിൽ.

പ്രതീകാത്മക ചിത്രം

താനൂരിൽ ചായ കുടിക്കാനെത്തിയയാൾ ഹോട്ടൽ ഉടമയെ കുത്തിപരിക്കേൽപ്പിച്ചു.
താനൂർ വാഴക്കതെരു അങ്ങാടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ചായയിൽ മധുരം കൂടിയതിനാണ് കുത്തിയതെന്നാണ് വിവരം
ഗുരുതരമായി പരിക്കേറ്റ ടി.എ. റസ്റ്റോറൻ്റ് ഉടമ മനാഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയെ താനൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് ഒരു മണി വരെ താനൂരിൽ വ്യാപാരി ഹർത്താൽ.