പയർമണി തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരി മരിച്ചു


തൊടുപുഴ: പയർമണി തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരി മരിച്ചു. അടിമാലി തോക്കുപാറ പുത്തൻപുരക്കൽ രഞ്ജിത് – ഗീതു ദമ്പതികളുടെ മകൾ റിതികയാണ് മരിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുളപ്പിക്കാനായി ടിന്നിൽ സൂക്ഷിച്ചിരുന്ന പയർ മണികൾ കുട്ടി വാരിവായിലിടുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച ഉടൻ കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.