NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കരിപ്പൂരിൽ തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി പിടിയിൽ

കരിപ്പൂർ: കരിപ്പൂരിൽ ഇറങ്ങിയ യാത്രക്കാരനിൽനിന്നും 1162 ഗ്രാം സ്വർണ മിശ്രിതം പിടിച്ചു. തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി ജാഫർ സഹദ് ചോലഞ്ചേരിയാണ് സ്വർണ്ണം ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടിലായത്.
സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്സ്യൂൾ ആണ് ഇയാളിൽനിന്നും കസ്റ്റംസ് പിടികൂടിയത്. ഡിസംബർ 30 നു പുലർച്ചെ ജിദ്ദയിൽ നിന്നുള്ള വിമാനത്തിലാണ് ജാഫർ സഹദ് എത്തിയത്. ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണമിശ്രിതം കണ്ടെത്തിയത്.

Leave a Reply

Your email address will not be published.