പുത്തനത്താണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു


കോട്ടക്കൽ: പുത്തനത്താണിക്ക് സമീപം തുവ്വക്കാട് രണ്ടാലിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു. തുവ്വക്കാട് കൊടുവട്ടത്തു കുണ്ടിൽ മുസ്തഫയുടെ മകൻ മുബാരിസ് (30), പാറമ്മലങ്ങാടി തുറക്കൽപടി ചങ്ങണക്കാട്ടിൽ സൽമാൻ ഫാരിസ് (32) എന്നിവരാണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30 ന് രണ്ടാലിനും പാറക്കല്ലിനും ഇടയിൽ വെച്ചാണ് അപകടമുണ്ടായത്.
എതിർ ദിശയിൽ വന്നിരുന്ന ബൈക്കുകൾ പരസ്പരം നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ പെട്ട ഒരു ബൈക്ക് അമിത വേഗതയിലായിരുന്നു. വൻശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരിച്ചിരുന്നു. സൽമാൻ ഫാരിസിന്റെ ഒപ്പമുണ്ടായിരുന്ന ഒരാളുടെ നിലഗുരുതരമാണ്. അപകടത്തിൽ ഇരുബൈക്കുകളും നിശ്ശേഷം തകർന്നു. കല്പകഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പോർത്തിയാക്കി ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.