പരപ്പനങ്ങാടിയില്‍ 19 വയസുള്ള ഭിന്നശേഷിക്കാരി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം; ഭിന്നശേഷി കമ്മീഷണര്‍ കേസെടുത്തു


പരപ്പനങ്ങാടിയിൽ 19 വയസ്സുള്ള ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിലും നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്. എച്ച്. പഞ്ചാപകേശൻ സ്വമേധയാ കേസെടുത്തു.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഇടപെടലുണ്ടായത്. പ്രസ്തുത വിഷയത്തിൽ അടിയന്തിരമായി അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം ഹാജരാക്കാൻ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിക ളോട് നിർദ്ദേശിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
സംഭവത്തിൽ പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാരായ താനൂർ പരിയാപുരം രണ്ടാം വാർഡിലെ പള്ളിക്കൽ പ്രജീഷ്, പരപ്പനങ്ങാടി കെട്ടുങ്ങൽ കടപ്പുറം ആലിക്കാനകത്ത് സഹീർ, ബാർബർ ജോലി ചെയ്യുന്ന പുത്തരിക്കൽ തയ്യിൽ മുനീർ എന്നിവരെ പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.