NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചെമ്മാട് – കരിപ്പറമ്പ് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

1 min read
തിരൂരങ്ങാടി: ചെമ്മാട്- പരപ്പനങ്ങാടി റോഡിൽ കരിപ്പറമ്പ് ബൈക്ക് നിയന്ത്രണം വിട്ടു ഓടയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ സുച്ചന്ദ് രാജക് (34)ആണ് മരിച്ചത്. കൂടെയുള്ളയാൾക്ക് പരിക്കേറ്റു. പരപ്പനങ്ങാടി നെടുവയിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരാണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ചരാത്രി ഒരുമണിയോടെ ആയിരുന്നു അപകടം. ചെമ്മാട്ടെ ഹോട്ടൽ തൊഴിലാളികളാണ്. ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം.
അപകടത്തിൽ പെട്ട ഇരുവരെയും ആദ്യം തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജില്ലേക്ക് മാറ്റിയെങ്കിലും ഒരാൾ മരണപെട്ടു.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!